Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Man Beats

ട്രെ​യി​നി​ൽ യു​വാ​വ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ചു

കൊ​​​ല്ലം: വ​​​ർ​​​ക്ക​​​ല​​​യ്ക്കു​​​സ​​​മീ​​​പം ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു യു​​​വ​​​തി​​​യെ ച​​​വി​​​ട്ടി ത​​​ള്ളി​​​യി​​​ട്ട സം​​​ഭ​​​വം ന​​ട​​ന്ന് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​ക്കു​​ശേ​​ഷം ട്രെ​​​യി​​​നി​​​ൽ വീ​​​ണ്ടും ആ​​​ക്ര​​​മ​​​ണം.

ഇ​​​ക്കു​​​റി ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​നാ​​​യ മ​​​ധ്യ​​​വ​​​യസ്ക​​​നെ യു​​​വാ​​​വ് ആ​​​ക്ര​​​മി​​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​​ക്ര​​​മി ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു ചാ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. ബംഗ​​​ളൂ​​​രുവിൽനി​​​ന്നു ക​​​ന്യാ​​​കു​​​മാ​​​രി​​​ക്കു പോ​​​കു​​​ന്ന ഐ​​​ല​​​ന്‍റ് എ​​​ക്സ്പ്ര​​​സി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​ര​​​യ്ക്കാ​​​യി​​രു​​ന്നു അ​​​തി​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്.

ആ​​​ല​​​പ്പു​​​ഴ താ​​​മ​​​ര​​​ക്കു​​​ളം വ​​​ല്ല്യ​​​ത്ത് നാ​​​സ​​റി (49) നു ​​​നേ​​​രേ​​​യാ​​​ണ് ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ​​​വ​​​ച്ചു ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ അ​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്.

ഭാ​​​ര്യ​​​യോ​​​ടൊ​​​പ്പം ആ​​​ലു​​​വ​​​യി​​​ലെ ബ​​​ന്ധു വീ​​​ട്ടി​​​ൽ പോ​​​യി മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന നാ​​​സ​​​ർ ശു​​​ചി​​​മു​​​റി​​​യി​​​ൽ ക​​​യ​​​റി​​​യ ശേ​​​ഷം പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​മ്പോ​​​ൾ വാ​​​തി​​​ൽ അ​​​ട​​​ഞ്ഞു​​​നി​​​ന്ന യു​​​വാ​​​വി​​​നോ​​​ടു വ​​​ഴി ത​​​ര​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും യു​​​വാ​​​വ് ഇ​​​തി​​​നു ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​തു ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റ് ആ​​​ണെ​​​ന്നും ഇ​​​വി​​​ടെ ക​​​യ​​​റി​​​യ​​​തു ശ​​​രി​​​യാ​​​യി​​​ല്ല എ​​​ന്നും നാ​​​സ​​​ർ പ​​​റ​​​ഞ്ഞ​​​തോ​​​ടെ ക്ഷു​​​ഭി​​​ത​​​നാ​​​യ യു​​​വാ​​​വ് അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞുകൊ​​​ണ്ട് മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ട്രെ​​​യി​​​നി​​​ലെ മ​​​റ്റു യാ​​​ത്ര​​​ക്കാ​​​ർ പി​​​ടി​​​ച്ചുമാ​​​റ്റി യു​​​വാ​​​വി​​​നെ ട്രെ​​​യി​​​നി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ചെ​​​ങ്കി​​​ലും ശാ​​​സ്താം​​​കോ​​​ട്ട റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ട്രെ​​​യി​​​ൻ നി​​​ർ​​​ത്താ​​​റാ​​​യ​​​പ്പോ​​​ഴേ​​​ക്കും യു​​​വാ​​​വ് ട്രെ​​​യി​​​നി​​​ൽനി​​​ന്നു ചാ​​​ടി.

ഇ​​​യാ​​​ൾ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ വീ​​​ണെ​​​ങ്കി​​​ലും അ​​​വി​​​ടെനി​​​ന്ന് ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ശാ​​​സ്താം​​​കോ​​​ട്ട റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​റ​​​ങ്ങി​​​യ നാ​​​സ​​​ർ സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​റെ വി​​​വ​​​രം ധ​​​രി​​​പ്പി​​​ച്ച ശേ​​​ഷം ശാ​​​സ്താം​​​കോ​​​ട്ട താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി ചി​​​കി​​​ത്സ തേ​​​ടി.

Latest News

Up